വാട്സാപ്പിലെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും മാറുന്നു. ഇത് സംബന്ധിച്ച് കമ്പനിയിൽ നിന്നുള്ള സന്ദേശം ഇന്നലെ വൈകിട്ട് മുതൽ ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങി.
വാട്സ്ആപ്പ് ഉപയോഗനിബന്ധനകൾ, സ്വകാര്യതാനയം എന്നിവ പരിഷ്കരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദേശം. ചാറ്റ് വിവരങ്ങൾ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി പങ്കു വയ്ക്കാം എന്നതടക്കമുള്ള അപ്ഡേറ്റുകൾ ആണ് വരുന്നത്.
അടുത്ത മാസം എട്ടിന് പുതിയ നിബന്ധനകൾ നിലവിൽ വരും. നിബന്ധനകൾ അംഗീകരിച്ചു എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ മുന്നോട്ടു പോകാനാവൂ. ഹാർഡ്വെയർ മോഡൽ, ഓപ്പറേറ്റിങ് സിസ്റ്റം,ബാറ്ററി ചാർജ്,സിഗ്നൽ, കണക്ഷൻ, ഭാഷ തുടങ്ങിയ വിവരങ്ങൾ വാട്സപ്പ് പരിശോധിക്കും.