IndiaNEWS

മഹാരാഷ്ട്രയില്‍ 12 പേരുടെ ജീവനെടുത്ത അപകടത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്  7 പേർക്കു ദാരുണാന്ത്യം

   ഇന്ന് പുലർച്ച 12.30 ന് മഹാരാഷ്ട്രയിൽ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ച സംഭവം നടന്ന് മണിക്കൂറുകൾക്കകം.തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രകുമായി കൂട്ടിയിടിക്കുകയായിരുന്നു.

Signature-ad

  ഇന്ന് (ഞായർ) രാവിലെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തിരുവണ്ണാമലയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബെംഗ്‌ളൂറിലേക്ക് മടങ്ങുകയായിരുന്ന കര്‍ണാടകയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തില്‍പെട്ടത്.

ഏഴുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ കണ്ടെത്താന്‍ അധികൃതര്‍ ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സമൃദ്ധി എക്‌സ്പ്രസ് വേയിലാണ് മിനി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച്  അപകടമുണ്ടായത്. 12 പേരുടെ ജീവൻ പൊലിഞ്ഞതു കൂടാതെ 23 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

മിനി ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവത്രേ.നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്നറില്‍ ഇടിക്കുകയായിരുന്നു.

Back to top button
error: