NEWSWorld

‘തീവ്രവാദത്തിന് ലോകത്ത് സ്ഥാനമില്ല, ഞങ്ങളോടൊപ്പം ഇന്ത്യയുണ്ട്’: ഇസ്രായേല്‍ പ്രതിരോധ സേന

ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസ മുനമ്ബില്‍ വ്യോമ, കര, നാവിക സേനകളെ ഉള്‍പ്പെടുത്തി ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേല്‍ പ്രതിരോധ സേന.

തങ്ങളുടെ കഴിവ് എന്താണെന്ന് ഹമാസ് ലോകത്തിന്  കാണിച്ചുകൊടുത്തു. ഇനി ഞങ്ങളുടെ കഴിവ് എന്താണെന്ന് അവർ അറിയട്ടെ.തീവ്രവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്നും ഇതിന്റെ ദുരിതം ഏറെ അനുഭവിച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങൾക്കൊപ്പം ഉണ്ടെന്നും ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. എന്നാല്‍, എപ്പോള്‍ ആക്രമണം തുടങ്ങുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.

Signature-ad

അതേസമയം ഹമാസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമായി മൊത്തം മരണസംഖ്യ 3,500 കവിഞ്ഞു.ഇസ്രായേലിന്റെ കര ആക്രമണത്തെ ഭയന്ന് പതിനായിരക്കണക്കിന് പലസ്തീനികള്‍ വടക്കൻ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നത് തുടരുകയാണ്.

Back to top button
error: