IndiaNEWS

ഭാര്യയുടെ ഫോണ്‍ സംഭാഷണം ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നത് അധാർമ്മികം, യുവതിക്കെതിരായ കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

  രഹസ്യമായി ഭാര്യയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. യുവതിയുടെ ജീവനാംശം സംബന്ധിച്ച് കുടുംബകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

2021 ഒക്ടോബറില്‍ മഹാസമുന്ദിലെ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ടതാണ് വിഷയം. റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയെന്നും ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതെന്നും യുവതി വാദിച്ചു.

Signature-ad

ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തെക്കുറിച്ച് യുവതിക്ക് വ്യക്തതയില്ലെങ്കിലും, ഭാര്യ വ്യഭിചാരം ചെയ്യുന്നുണ്ടെന്ന് കുടുംബ കോടതിയില്‍ തെളിയിക്കാന്‍ ഇതിലൂടെ ഭര്‍ത്താവിനാകുമെന്നും ഈ സാഹചര്യത്തില്‍ വിവാഹമോചനം നേടിയാല്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കേണ്ടി വരില്ലെന്നും ഈ സംഭവങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യ ഘടകമാണ് സ്വകാര്യതയുടെ അവകാശമെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജ് ജസ്റ്റിസ് രാകേഷ് മോഹന്‍ പാണ്ഡെ യുവതിക്കെതിരായ കുടുംബ കോടതി ഉത്തരവ് റദ്ദാക്കി.

Back to top button
error: