CrimeNEWS

ഇങ്ങനെയും ഉണ്ടോ ഒരു സൈക്കോ ? കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ശേഷം കമന്റ് വായിച്ച് ആനന്ദിക്കും; ബംഗളൂരുവിൽ 26കാരൻ പിടിയിൽ

ബംഗളൂരു: ലിവ് – ഇൻ പങ്കാളിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. സംഭവത്തിൽ തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശിയായ സഞ്ജയ് കുമാറിനെ (26) ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന സഞ്ജയ് കുമാറും 24കാരിയായ കാമുകിയും കുറച്ചുകാലമായി ലിവ് – ഇൻ ബന്ധത്തിലായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശികളായ ഇരുവരും പത്താം ക്ലാസ് മുതൽ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയാണ് യുവാവ് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞ് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി തന്റെ ലിവ്- ഇൻ പങ്കാളിയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ചിത്രത്തിന് താഴെ വരുന്ന കമന്റുകൾക്ക് ഇയാൾ ലെെക്ക് ഇടുകയും മറുപടി നൽകുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Signature-ad

തന്റെ കാമുകിയുടെ അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്ത് അതിൽ വരുന്ന കമന്റ് വായിച്ച് ആനന്ദിച്ചിരുന്നതായി സഞ്ജയ് കുമാർ പൊലീസിന് മൊഴി നൽകി. കൂടാതെ പ്രതി തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: