സൈനികര്‍ക്കായി മൊബൈല്‍ ആശയവിനിമയ സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സമുദ്രനിരപ്പില്‍നിന്ന് 15,500 അടി ഉയരത്തില്‍, ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പര്‍വതനിരയില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിനിലെ ഇന്ത്യൻ സൈനിക പോസ്റ്റിനടുത്ത് മൊബൈല്‍ടവര്‍ സ്ഥാപിച്ചിരിക്കുന്നത്.
ബിഎസ്‌എൻഎല്ലുമായി സഹകരിച്ചുകൊണ്ടാണ് സിയാച്ചിൻ വാരിയേഴ്‌സ് ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയിലെ ഫോര്‍വേഡ് പോസ്റ്റുകളില്‍ ഇതാദ്യമായി ബിഎസ്‌എൻഎല്‍ ബിടിഎസ് ( ബേസ് ട്രാൻസ്‌സിവര്‍ സ്റ്റേഷൻ ) സ്ഥാപിച്ചത്.
ഒക്ടോബര്‍ 6 ന് ആണ് സിയാച്ചിൻ വാരിയേഴ്സ് സിയാച്ചിൻ സൈനിക പോസ്റ്റില്‍ മൊബൈല്‍ ടൈവര്‍ സ്ഥാപിച്ച് ചരിത്രം രചിച്ചത്. തുടര്‍ന്ന് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.
ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സംരക്ഷിക്കാനും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ ഓരോ ദിവസവും ജീവൻ പണയംവച്ച് ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് ഇപ്പോള്‍ അവരുടെ കുടുംബവുമായി ഏതുസമയത്തും ബന്ധപ്പെടാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങിയിരിക്കുന്നത്.