NEWSWorld

ഇസ്രയേല്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍  ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ്

ടെൽ അവീവ്:ഇസ്രയേല്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍  ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ്.ഇസ്രയേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹമാസിന്റെ മുന്നറിയിപ്പ്.

വടക്കന്‍ ഗാസയിലെ 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാനാണ് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഗാസ നദിയുടെ വടക്കുഭാഗത്തുള്ളവരെ 24 മണിക്കൂറിനകം തെക്കോട്ടു മാറ്റണമെന്നാണ് ഇസ്രയേല്‍ യു എന്നിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഗാസയിലെ നിരപരാധികളായ ജനങ്ങള്‍ ആക്രമിക്കപ്പെടരുത് എന്നതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ജൊനാഥന്‍ കോര്‍ണിക്കസ് പറഞ്ഞു.

Signature-ad

വടക്കന്‍ ഗാസയില്‍ ഭൂഗര്‍ഭ അറകളിലും ബങ്കറുകളിലും മറ്റും ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിപ്പുണ്ടെന്നും, വ്യോമാക്രമണം കൊണ്ടു മാത്രം അവരെ തുരത്താനാകില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ സേന ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നത്. ഏതു നിമിഷവും കരയുദ്ധം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ കരയുദ്ധത്തിന് ഇറങ്ങിയാൽ ഇതുവരെ കാണാത്ത തിരിച്ചടിയാകും ഉണ്ടാകുകയെന്നും ഇസ്രയേലിന് കനത്ത നാശനഷ്ടമാകും സംഭവിക്കുകയെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.

Back to top button
error: