ജയ്പൂർ:മലയാളി സൈനികൻ രാജസ്ഥാനില്‍ മരിച്ചു. ജോലിക്കിടെ പാമ്ബുകടിയേറ്റായിരുന്നു അന്ത്യം. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകൻ വിഷ്ണുവാണ് (32) മരിച്ചത്.
ജയ്സല്‍മേറില്‍ പട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിഷ്ണുവിന് പാമ്ബുകടിയേറ്റത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികദേഹം ഇന്ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും. അളകയാണ് ഭാര്യ, മകൻ: ധ്രുവിക്.