കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടി.കണിച്ചാര്‍ വനമേഖലയിലാണ് ഉരുള്‍ പൊട്ടിയത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്തത്.കാഞ്ഞിരപ്പുഴയിലും ജലനിരപ്പുയുര്‍ന്നിട്ടുണ്ട്.
പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കണിച്ചാര്‍ പഞ്ചായത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെമ്ബേരിയിലാണ് ചൊവ്വാഴ്ച്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ‘ 30 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.