കൊല്ലം:ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ച് പെരുമ്ബാവൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.കണ്ടന്തറ ജുമാ മസ്ജിദിന് സമീപം കാരോളി ഇസ്മായിലിന്റെ മകൻ സുഹൈല്‍ (ഷാലു-30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലം ടികഐം കോളജിന് സമീപമായിരുന്നു അപകടം. സുഹൈലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ലൈല. ഭാര്യ: ഫാഹിസ. മകൻ: ഹസാൻ.