HealthLIFE

ഡെങ്കിപ്പനിയുടെ തളര്‍ച്ചയെ അതിജീവിക്കാൻ ഡയറ്റിലുള്‍പ്പെടുത്തേണ്ടവ

ഡെങ്കിപ്പനി കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട മാസങ്ങളാണിത്. ഡെങ്കിപ്പനി, നമുക്കറിയാം ആരോഗ്യത്തെ നല്ലതുപോലെ ബാധിക്കുന്നൊരു വൈറൽ അണുബാധയാണ്. അസഹനീയമാംവിധത്തിലുള്ള ക്ഷീണമാണ് ഡെങ്കിപ്പനിയുടെ ഒരു പ്രത്യേകത. രോഗം ഭേദപ്പെട്ടാലും ആരോഗ്യത്തെ ബാധിച്ചത് അത്ര പെട്ടെന്നൊന്നും അതിജീവിക്കാൻ പലർക്കും സാധിക്കാറില്ല. നമ്മുടെ ഭക്ഷണരീതിയിൽ ചിലത് ശ്രദ്ധിക്കാനായാൽ പക്ഷേ ഒരു പരിധി വരെ പെട്ടെന്ന് തന്നെ ഡെങ്കിപ്പനിയുടെ ക്ഷീണത്തെ മറികടക്കാൻ നമുക്ക് സാധിച്ചേക്കാം.

ഇത്തരത്തിൽ ഡെങ്കിപ്പനിയുടെ തളർച്ചയെ അതിജീവിക്കാൻ ഡയറ്റിലുൾപ്പെടുത്തേണ്ട ചിലവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

Signature-ad

ഒന്ന്…

പ്രകൃതിദത്തമായ പാനീയങ്ങൾ കഴിക്കാൻ ശ്രമിക്കുക. കരിക്ക്- ഇളനീർ ഇതിനുദാഹരണമാണ്. അതുപോലെ തന്നെ ചെറുനാരങ്ങാ ജ്യൂസും കഴിക്കുന്നത് ഏറെ നല്ലതാണ്.

രണ്ട്…

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നല്ലതുപോലെ കഴിക്കുന്നതും ഡെങ്കിപ്പനിയുണ്ടാക്കിയ ക്ഷീണത്തെ അതിജീവിക്കാൻ ഏറെ സഹായിക്കും. കട്ടത്തൈര്, മൂങ് ദാൽ, പനീർ, ക്വിനോവ എന്നിവയെല്ലാം ഇത്തരത്തിൽ കഴിക്കാവുന്നതാണ്.

മൂന്ന്…

പൊടിക്കാത്ത ധാന്യങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നതും ഏറെ നല്ലതാണ്. ഓട്ട്സ് എല്ലാം ഇത്തരത്തിൽ കഴിക്കുന്നതാണ് ഉചിതം. റൈസും കഴിക്കുന്നത് നല്ലതാണ്.

നാല്…

ഫോളിക് ആസിഡ്, വൈറ്റമിൻ കെ എന്നിവയാലെല്ലാം സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഡെങ്കിപ്പനിയുടെ ക്ഷീണം അതിജീവിക്കാൻ സഹായിക്കും. കിവി, മാതളം, ബ്രൊക്കോളി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

ശ്രദ്ധിക്കേണ്ടത്…

വൈറൽ അണുബാധകൾ ഭേദമായ ശേഷവും നല്ലതുപോലെ ക്ഷീണമുണ്ടെങ്കിൽ വ്യായാമകാര്യങ്ങളിൽ ശ്രദ്ധ വേണം. ഇക്കാര്യം ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ചെയ്യുക. അതുപോലെ ഡയറ്റിൽ കാര്യമായ മാറ്റങ്ങൾ, പുതിയ ഡയറ്റ് കൊണ്ടുവരൽ എന്നീ കാര്യങ്ങളിലും വിദഗ്ധ നിർദേശം തേടിയ മാത്രം തീരുമാനങ്ങളെടുക്കണം. കാരണം പെട്ടെന്ന് ആരോഗ്യനിലയിൽ വരുന്ന മാറ്റങ്ങൾ നമ്മെ എത്തരത്തിലെല്ലാം സ്വാധീനിക്കും/ ബാധിക്കുമെന്നത് പറയാൻ സാധിക്കില്ല.

Back to top button
error: