അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്ന് കനാലിലേക്ക് എറിഞ്ഞ് പൊലീസ്.ബിഹാറിലെ ഫാകുലി ഒപി ഏരിയയിലാണ് സംഭവം.
പൊലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്ക് ഇടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
വാഹനാപകടത്തില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം പൊലീസുകാര്‍ വലിച്ചിഴച്ച് പാലത്തിന്റെ ഒരു വശത്തേക്ക് കൊണ്ടുവരികയും പിന്നാലെ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് കനാലിലേക്ക് മൃതദേഹം എറിയുകയുമായിരുന്നു.നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് പൊലീസിന്റെ നീക്കം.