CrimeNEWS

വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുരക്ഷാ ജീവനക്കാരനെതിരെ കേസ്. താത്കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പർവൈസർ സുരേഷിനെതിരെയാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. ഇയാളെ ചുമതലകളിൽ നിന്ന് നീക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് പത്തിനാണ് കേസിന് ആസ്‍പദമായ സംഭവം. രാവിലെ എട്ടുമണിയോടെ യുവതി ജോലി കഴിഞ്ഞ് ആശുപത്രിയിലെ മുറിയിൽ വെച്ച് വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി സൂപ്പർവൈസറായ സുരേഷ് ശുചി മുറിയിൽ നിന്നും ഇറങ്ങി വന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി ശബ്ദമുണ്ടാക്കിയപ്പോൾ ഇയാൾ മുറിയിൽ നിന്നും ഇറങ്ങി ഓടി. സംഭവം സുഹൃത്തായ വനിതാ ജീവനക്കാരിയോട് അന്ന് പറഞ്ഞിരുന്നു. ഭയം മൂലം പരാതി നൽകിയില്ല.

Signature-ad

ഇയാൾ മോശമായി സംസാരിച്ചതോടെയാണ് കഴിഞ്ഞ മാസം 29ന് ആശുപത്രി അധികൃതർക്ക് പരാതി നൽകിയത്. ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പരാതി വെള്ളയില് പോലീസിന് കൈമാറി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വെള്ളയിൽ പോലീസ് കേസെടുത്തു.

Back to top button
error: