KeralaNEWS

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ഡ്രൈവിംഗ്;മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വന്ന കാർ ബസിലേക്ക് ഇടിച്ചു കയറി അപകടം

മല്ലപ്പള്ളി:വളവിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വന്ന കാർ ബസിലേക്ക് ഇടിച്ചു കയറി അപകടം. മല്ലപ്പള്ളി- റാന്നി റൂട്ടിൽ പാടിമണ്ണിന് സമീപമായിരുന്നു സംഭവം.
കാർ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് മറ്റൊരു വാഹനത്തെ വളവിൽ വച്ച് ഓവർടേക്ക് ചെയ്യുമ്പോൾ കോട്ടയം- റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബസ് ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചതോടെ സമീപത്ത് കൂട്ടിയിട്ടിരുന്ന തടികളുടെ മുകളിലേക്ക് കയറിയാണ് ബസ് നിന്നത്.
അപകടത്തിൽ ഭയന്ന കാർ ഡ്രൈവർ ഇറങ്ങി ഓടിയെങ്കിലും യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി ഇയാളെ പോലീസിൽ ഏൽപിച്ചു.തടി അവിടെ കിടന്നത് കൊണ്ടാണ് ബസ് മറിയാതെയിരുന്നത്.വലിയ ഒരു ദുരന്തമാണ് ഒഴിഞ്ഞു മാറിയത്.
സംഭവത്തിൽ ബസ് ഡ്രൈവർക്കും ഏതാനും യാത്രക്കാർക്കും നിസാര പരിക്കുകൾ ഏറ്റു.ഇവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.ബസ്സിലെ യാത്രക്കാരെ പിന്നിൽ വന്ന മറ്റൊരു ബസ്സിൽ കയറ്റി വിട്ടു.

Back to top button
error: