വിശാഖപട്ടണം: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസുകാരന് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ വെങ്കിടേശ്വരലുവാണ് ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്.
ബുധനാഴ്ച രാത്രി 11 മണിവരെ വെങ്കിടേശ്വരലു സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. സ്റ്റേഷനില്‍ നിന്ന് തോക്കും തിരകളുെമടുത്ത് വീട്ടിലെത്തുകയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയുമായിരുന്നു.
ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.