KeralaNEWS

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകവേ കടം പറഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം

തൃശൂർ:ലോട്ടറിക്കടയില്‍ ഒരു സെറ്റ് ഭാഗ്യക്കുറി വേണമെന്ന് പറഞ്ഞുവെച്ചയാള്‍ക്ക് ഒന്നാം സമ്മാനം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പത്തനംതിട്ട പന്തളം സ്വദേശി സന്തോഷ് വഴിയോരത്തെ ഭാഗ്യക്കുറിക്കടയില്‍ വണ്ടി നിര്‍ത്തി ഒരു സെറ്റ് ഭാഗ്യക്കുറി വേണമെന്ന് പറഞ്ഞുവെച്ചത്.

തിരിച്ചുവരുമ്ബോള്‍ പണം തരാമെന്നുപറഞ്ഞ് സന്തോഷ് യാത്ര തുടര്‍ന്നു. മടങ്ങിവരവേ പണം നല്‍കി ടിക്കറ്റ് കൈപ്പറ്റുമ്ബോഴാണ് പറഞ്ഞുവെച്ച ടിക്കറ്റിന് 75 ലക്ഷത്തിന്റെ ഒന്നാംസമ്മാനവും സമാശ്വാസസമ്മാനങ്ങളും കിട്ടിയെന്ന വിവരം സന്തോഷ് അറിയുന്നത്.

Signature-ad

കടയുടമ സിജോ പൂലോൻ ജോസാണ് സമ്മാനമടിച്ച കാര്യം സന്തോഷിനെ അറിയിച്ചത്. തൃശ്ശൂര്‍ അമല ഹോസ്പിറ്റലിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ലക്കി സെന്ററിലാണ് സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാംസമ്മാനം.

Back to top button
error: