ബാദുഷയും കൂട്ടുകാരും ‘സര്‍ബത്ത്’ ഉണ്ടാക്കിയ കഥ
കോവിഡ് മഹാമാരി മനുഷ്യര്‍ക്ക് മേല്‍ സംഹാരം തുടങ്ങിയിട്ട് മാസങ്ങള്‍ അനവധിയായി. കോവിഡിനെ പശ്ചാത്തലമാക്കി ഇതുവരെ നിരവധി കലാസൃഷ്ടികള്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വന്നു കഴിഞ്ഞു. എന്നാല്‍ അവതരണം കൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയത് ഒരു കൊച്ചു സിനിമയാണ്-സര്‍ബത്ത്. അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിച്ച ആദ്യ ഷോര്‍ട് ഫിലിം എന്ന പ്രത്യേകതയുമുണ്ട് സര്ബത്തിന്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് സര്‍ബത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടത്. പ്രദര്‍ശനത്തിനെത്തിയ അഞ്ച് ഭാഷകളിലും സര്ബത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പരസ്യ, ചലച്ചിത്ര സംവിധായകനായ സൂരജ് ടോം ആണ് സര്‍ബത്തിന്റെ സംവിധായകന്. മലയാള സിനിമയിലെ ഏറ്റവും മൂല്യമേറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയാണ് സര്‍ബത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിവേക് മോഹന്റേതാണ് തിരക്കഥ. ക്യാമറ സാഗര്‍ അയ്യപ്പനും എഡിറ്റിംഗ് രാജേഷ് കോടോത്തുമാണ്. ചിത്രത്തിന്റെ ശ്രദ്ധേയമായ പശ്ചാത്തല സംഗീതമൊരുക്കിയത് പ്രശസ്ത സംഗീത സംവിധായകനായ ആനന്ദ് മധുസൂധനനാണ്. സൗണ്ട് ഡിസൈന്‍ മനോജ് മാത്യു, കളറിസ്റ്റ് അലക്സ് വര്‍ഗീസ്. സൂരജ് ടോം പ്രൊഡക്ഷന്‍സും ടിം മീഡിയയും ചേര്‍ന്നാണ് സര്‍ബത്ത് നിര്‍മ്മിച്ചിരിക്കുന്നത്.
സര്‍ബത്ത് കൈകാര്യം ചെയ്യുന്ന വിഷയം തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. പ്രവാസികളുടെ ക്വാറന്റൈന് തന്നെയാണ് സര്‍ബത്തും സംസാരിക്കുന്നത് പക്ഷേ അതിനപ്പുറത്തേക്ക് മനുഷ്യബന്ധങ്ങളുടെ ആഴവും, തീവ്രതയും കൂടി ഇണക്കിച്ചേര്‍ക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലേയും പ്രധാന താരങ്ങളാണ് സര്‍ബത്ത് തങ്ങളുടെ ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തത്. ഈ കാരണം കൊണ്ട് തന്നെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി. ഇപ്പോള്‍ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മേക്കിംഗ് വീഡിയോയ്ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
മേക്കിങ് വീഡിയോ