LocalNEWS

ചരിത്ര ശിൽപ്പികൾക്കായി കൈകോർത്ത് സനാഥാലയവും ബിഗ് ഫ്രണ്ട്സും

തിരുവനന്തപുരം: ക്യാൻസർ പോരാളികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സനാഥാലയം സ്ഥാപിതമായതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, ശില്പങ്ങളുടെ നാടായ തിരുവനന്തപുരത്തെ മഹാ വ്യക്തിത്വങ്ങളുടെ ശില്പങ്ങളും, ആശുപത്രികളും, സ്ഥാപനങ്ങളും ബിഗ് ഫ്രണ്ട്സ് അംഗങ്ങൾ കഴുകി വൃത്തിയാക്കുന്നു. 2023 ഒക്ടോബർ ഒന്ന് മുതൽ ഒരുമാസം നീളുന്ന ഈ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് നടനും ബിഗ് എഫ്എം പ്രോഗ്രാം ഹെഡ്ഡുമായ കിടിലം ഫിറോസും RJ സുമിയുമാണ്.

കേരളത്തിന്റെ ഈ പുതിയ സേവന സംസ്കാരത്തിന്റെ രണ്ടാം വാർഷിക ദിനങ്ങൾ സമൂഹ നന്മക്കും ശുഷിത്വത്തിനും പ്രാധാന്യം നൽകി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും കിടിലം ഫിറോസും RJ സുമിയും ആശുപത്രി പരിസരങ്ങൾ വൃത്തിയാക്കി തുടക്കം കുറിച്ചു. “മഴക്കാലമാണ് വലിയൊരു ടാസ്കാണ് നമ്മുടെ മുൻപിൽ ഉള്ളത്. എന്നാലും 25 ഇടങ്ങളും കവർ ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് നമ്മുക്ക് ഉണ്ട്” എന്ന് RJ സുമി പറഞ്ഞു.

Signature-ad

ജനറൽ ഹോസ്പിറ്റലിൻ്റെ നേത്ര വിഭാഗത്തിൻ്റെയും വാർഡ് 8 ൻ്റെയും മെഡിക്കൽ ഐ സി യു വിൻ്റെ പരിസരം ശുചീകരണം നടത്തിയതിന് സനാഥാലയത്തിനോടും ബിഗ് ഫ്രണ്ട്സിനോടും നന്ദി ജെനറൽ ഹോസ്പിറ്റൽ തിരുവനന്തപുരത്തിൻ്റ് ഹെൽത്ത് സൂപ്പർവൈസർ ശശി കുമാർ അറിയിച്ചു. തുടർന്ന് ദേവകി വാര്യർ മന്ദിരം, കാരുണ്യ വിശ്രാന്തി ഭവൻ, സനാഥാലയം എന്നീ സ്ഥാപനങ്ങളും ബിഗ് ഫ്രണ്ട്സിൻ്റെ കാർമികത്തിൽ ശുചീകരണം നടത്തി.

ശിൽപ്പങ്ങളുടെ നാടായ തിരുവനന്തപുരത്തെ പന്ത്രണ്ടോളം പ്രതിമകൾ കഴിഞ്ഞ വർഷം ഗാന്ധി ജയന്തി ദിനത്തിൽ ബിഗ് ഫ്രണ്ട്സ് കഴുകി വൃത്തിയാക്കിയിരുന്നു. എന്നാൽ ഈ വർഷം ഇതുപത്തി അഞ്ചോളം ഇടങ്ങൾ ശുചിയാക്കുവാനാണ് ബിഗ് ഫ്രണ്ട്സ് പദ്ധ്തി ഇട്ടിരിക്കുന്നത്. ഒക്ടോബർ ഒന്നാം തിയതി മുതൽ ഒക്ടോബർ 31 ഒന്നാം തിയതി വരെ നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ ഏവർക്കും പങ്ക് ചേരാം എന്ന് ബിഗ് ഫ്രണ്ട്സ് ക്യാപ്റ്റൻ കിഷോർ അറിയിച്ചു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ സനാഥാലയം യൂട്യൂബ് ചാനലിൽ ലഭ്യമാകും എന്ന് സനാഥാലയം സോഷ്യൽ മീഡിയ മാനേജർ സിവി ശശിധരൻ അറിയിച്ചു.

Back to top button
error: