KeralaNEWS

കാണാതായ പെൺകുട്ടി തിരിച്ചെത്തി; കാമുകനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: അഞ്ചലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം  നിര്‍മ്മാണം നടക്കുന്ന വീടിന്‍റെ കിണറ്റില്‍ കണ്ടെത്തി. പുനലൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കരവാളൂരിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചൽ ഒറ്റ തെങ്ങ് സ്വദേശി സജിൻ ഷായുടെ (21) മൃതദേഹമാണ് കണ്ടെത്തിയത്.
 
യുവാവിനെ

സെപ്റ്റംബർ 19 ന് രാത്രി മുതലാണ് കാണാതായത്.20ാംതീയതി മുതൽ സജിൻ ഷാ സ്നേഹിച്ചിരുന്ന യുവതിയെയും കാണാതായതോടെ യുവതിയുടെ ബന്ധുക്കൾ അഞ്ചൽ പോലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പരാതി നൽകുകയും യുവാവിന്‍റെ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കുകയും ചെയ്തതായി സജിൻ ഷായുടെ മാതാപിതാക്കൾ പറഞ്ഞു.എന്നാൽ വൈകിട്ടോടെ കാണാതായ യുവതി തിരിച്ചെത്തിയിരുന്നു.പിന്നീടാണ്  സജിൻ ഷായെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
യുവതിയുടെ ബന്ധുക്കൾക്കെതിരെ കടുത്ത ആരോപണമാണ് സജിന്‍ ഷായുടെ ബന്ധുക്കളും മാതാപിതാക്കളും ആരോപിക്കുന്നത്. സജിയെ കാണാതായിട്ടും അഞ്ചൽ പോലീസ് കണ്ടെത്താൻ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും സജിയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. പുനലൂർ പോലീസ് പോസ്റ്റ്മോർട്ടം നടപടിക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Back to top button
error: