മസ്കറ്റ്:ഒമാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടി. ഒമാന്റെ ബജറ്റ് വിമാനക്കമ്ബനിയായ സലാം എയര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു.
തിരുവനന്തപുരം, ലഖ്നൗ, ജെയ്പുര് സെക്ടറുകളിലേക്കാണ് നിലവില്‍ സലാം എയറിന്റെ നേരിട്ടുള്ള സര്‍വീസുകളുള്ളത്. കോഴിക്കോട്ടേക്ക് കണക്ഷൻ സര്‍വീസുകളും നടത്തുന്നുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ റൂട്ടുകളില്‍ വിമാനങ്ങള്‍ ഉണ്ടാകില്ല.
നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്കുള്ള ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റെടുത്തവര്‍ക്ക് സര്‍വീസുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് സന്ദേശം ലഭിച്ചിട്ടുണ്ട്.ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജൻസികളെയോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.