തിരുവനന്തപുരം:വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും പിണറായി വിജയന്റെ പാര്‍ട്ടിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്നും മുൻ ബിജെപി നേതാവും സിനിമാ നടനുമായ ഭീമൻ രഘു.
വികസന കാഴ്ചപ്പാടുള്ള കേരളത്തിലെ അഴിമതിയില്ലാത്ത നേതാവാണ് പിണറായി വിജയൻ. ആദ്യത്തെ അഞ്ച് വര്‍ഷം കഴിഞ്ഞു. ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ കേരളത്തില്‍ വരുമെന്നും ഭീമൻ രഘു പറഞ്ഞു.
‘എന്തെല്ലാം നല്ല കാര്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. നേരെ വാ നേരോ പോ, അതാണ് മുഖ്യമന്ത്രിയുടെ ശൈലി. ഇത്രയും തന്റേടവും കഴിവും വിവരവും വിദ്യാഭ്യാസവുമുള്ള ഒരാളാണ് കേരളം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ കൂട്ടത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ഒരു ഭാഗമാകാൻ സാധിക്കുന്നത് തന്നെ ഭാഗ്യമാണ്’- ഒരു ഓണ്‍ലൈൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഭീമൻ രഘു പറഞ്ഞു.