KeralaNEWS

ശബരിമലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവര്‍; കൂടുതല്‍ വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂര്‍ ദേവസ്വം ബോര്‍ഡ് അപേക്ഷ ക്ഷണിക്കുന്നു.18 നും 60 നും മദ്ധ്യേ പ്രായമുള്ള ഹിന്ദു പുരുഷൻമാരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്പോര്‍ട്ട് സെസ്സ് ഫോട്ടോ, ക്രിമനില്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍ ഫോണ്‍ നമ്ബര്‍, മെഡിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ്, പൂര്‍ണമായ മേല്‍വിലാസം എന്നിവ സഹിതം വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്ബ് ഒട്ടിച്ച്‌ തയ്യാറാക്കിയ അപേക്ഷകള്‍ 9.10.2021 വൈകുന്നേരം 5 മണിയ്ക്ക് മുമ്ബ് ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തൻകോട്, തിരുവനന്തപുരം – 695003 മേല്‍വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

 

Signature-ad

അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ എന്ന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പും ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Back to top button
error: