ഹോട്ടല്‍ തൊഴിലാളിയായ ഉല്ലല തലയാഴം പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മണമേല്‍ത്തറ ഉണ്ണിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്.ഇന്നലെ വൈകുന്നേരം 7.10ഓടെയാണ് സംഭവം.
ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇടയ്ക്ക് ഇടയ്ക്കു കറന്റ് പോയി വരുന്നതിനിടെയാണ് ടിവി പൊട്ടിത്തെറിച്ചത്.ഉടൻ തിയും ആളി കത്തി. വീട്ടുകാരുടെ അലര്‍ച്ച കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ച ശേഷം വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു.
വൈക്കത്തു നിന്നും സീനിയര്‍ ഫയര്‍ ഓഫിസര്‍ വി.മനോജിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
തൊട്ടടുത്ത മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും ഇതിലേക്കു തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഏകദേശം 50,000രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.