
പാലക്കാട്:കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും തിരുവോണം ബമ്ബര്‍ മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍.
തിരുവില്വാമല സ്വദേശി മുബീബാണ് പിടിയിലായത്. ഇയാള്‍ 500 രൂപയുടെ തിരുവോണം ബമ്ബറാണ് കൂട്ടത്തോടെ എടുത്തുകൊണ്ട് പോകാൻ ശ്രമിച്ചത്. ലോട്ടറി കച്ചവടക്കാരൻ ബഹളം വച്ചതോടെ പ്രതിയെ ആളുകള്‍ പിടികൂടുകയായിരുന്നു.
തിരുവോണം ബമ്ബര്‍ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് അറിയാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആണ് സംഭവം.






