ന്യൂഡൽഹി:ഇന്ത്യയുടെ സമ്ബദ്വ്യവസ്ഥ വളരെക്കാലമായി ശക്തമാണെന്നും സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും ആഘാതം ലോകം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ ശക്തമായി തന്നെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ ഒമ്ബത് വര്‍ഷമായി രാജ്യത്ത് എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം,എല്ലാവരുടെയും പരിശ്രമം എന്ന സമീപനമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മോദി പറഞ്ഞു.രാജ്യത്തെ ഒരുമിപ്പിക്കുന്നതിലും പുരോഗതി നേടുന്നതിനും വളര്‍ച്ചയുടെ ഫലങ്ങള്‍ എല്ലായിടത്തും എത്തിക്കുന്നതിനും ഇത് ഫലവത്തായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 9 മുതല്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.