അമ്മ ആതിര(31)യുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു . മകൻ കാശിനാഥിന്റെ (3) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ആറ്റില്‍ ഒഴുക്ക് ശക്തമായതോടെ കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നലെ നിര്‍ത്തി വെച്ചിരുന്നു.
ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്ബില്‍ സൈലേഷിന്റെ ഭാര്യ ആതിര എസ്. നായരും മകനുമാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടമുണ്ടായത്.ഡ്രൈവറടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മാവേലിക്കര ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്ബോഴായിരുന്നു അപകടം.കല്ല് പാകിയിരിക്കുന്ന റോഡിൽ വീൽ ഉടക്കി ഓട്ടോ ആറ്റിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ഓട്ടോഡ്രൈവര്‍ അടക്കം മൂന്ന് പേരെ നാട്ടുകര്‍ രക്ഷപ്പെടുത്തിയിരുന്നു. ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ്, മകള്‍ കീര്‍ത്തന, ഓട്ടോ ഡ്രൈവര്‍ സജു എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.