ബി ജെ പിയുടെ ദേശീയ നേതാക്കളടക്കം പുതുപ്പള്ളിയില്‍ പ്രചാരണരംഗത്തുണ്ടെന്നും വളരെ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമാകെ നടത്തിയ കാര്യങ്ങളുടെ പ്രതിഫലനമാണ് പുതുപ്പള്ളിയിലും ദൃശ്യമാകുന്നത്.അതേസമയം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ ഗതിവേഗം കേരളത്തിനില്ല.ഇക്കാര്യത്തില്‍ യുവാക്കള്‍ നിരാശരാണ്.സംസ്ഥാനത്ത് രണ്ട് മുന്നണികളും മാറിമാറി ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായില്ല എന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.
പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുമായി വളരെ നല്ല സൗഹൃദമാണ് ഉള്ളതെന്നും ഒന്നാംക്ലാസിലൊക്കെ ഒരുമിച്ചു പഠിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ജനിച്ച് കോണ്‍ഗ്രസില്‍ വളര്‍ന്നത് കൊണ്ട് ജീവിതകാലം മുഴുവനും ആ പാര്‍ട്ടിയുടെ ഭാഗമാകണമെന്നില്ലല്ലോ എന്നും അനില്‍ ആന്റണി ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് അടഞ്ഞ അധ്യായമാണ് എന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച് ബി ജെ പി വിജയിക്കുമെന്നും ഭൂരിപക്ഷത്തെ കുറിച്ചു പറയുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.