സ്കൂള്‍ അവധിക്കാലവും നാട്ടിലെ ഓണവും കഴിഞ്ഞ് പ്രവാസികുടുംബങ്ങള്‍ അധികവും സെപ്റ്റംബര്‍ ആദ്യം തിരികെ വരുന്നതേയുള്ളു. അങ്ങനെയുള്ള ആദ്യ ആഘോഷദിവസം തന്നെ ചെറുപ്പക്കാരായ അഞ്ചുപേരുടെ മരണം സംഭവിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് ആരും മുക്തരായിട്ടില്ല. രാത്രി സംഭവിച്ച അപകടം പുലര്‍ച്ചെയാണ് അധികം പേരും അറിഞ്ഞത്.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു മരിച്ച അഞ്ചു പേരും.ഒരാൾ തെലങ്കാന സ്വദേശിയാണ്.മറ്റ് നാലുപേരും മലയാളികളാണ്. ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ അഞ്ചുപേരും സജീവമായിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന അത്തപ്പൂക്കളം ഇടുന്നതിലടക്കം ഇവർ സജീവമായി പങ്കെടുത്തിരുന്നു. ചന്ദ്രയാൻ മാതൃകയില്‍ വ്യത്യസ്ഥമായ അത്തപ്പൂക്കളമിട്ട് സുഹൃത്തുക്കളോടൊപ്പം ഫോട്ടോയുമെടുത്തശേഷമാണ് വൈകീട്ട് ഹോട്ടലില്‍ നടന്ന സദ്യക്കായി അഞ്ചുപേരും പോയത്. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമില്‍ ഫോട്ടോ എടുക്കുകയും ചെയ്തു.
ഇത് ഗ്രൂപ്പുകളിലടക്കം ഷെയര്‍ ചെയ്തശേഷമാണ് അഞ്ചുപേരും പത്തുമണിയോടെ താമസസ്ഥലത്തേക്ക് തിരിച്ചത്.യാത്രയ്ക്കിടയിലായിരു
മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതില്‍ നാലു പേര്‍ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്.കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.ആലിയില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.