KeralaNEWS

കരിപ്പൂരിൽ 60ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ.എം.സി.സി ഭാരവാഹി പിടിയിൽ

മലപ്പുറം:കരിപ്പൂരിൽ 60ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ.എം.സി.സി ഭാരവാഹി പിടിയിൽ.സൗദിയില്‍ കെ.എം.സി.സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായ മുനീര്‍ബാബു ഫൈസിയെയാണു(39) പിടികൂടിയത്.

ഇന്നു രാവിലെ ജിദ്ദയില്‍ നിന്നും ഇൻഡിഗൊ എയര്‍ലൈൻസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.തുവ്വൂര്‍ സ്വദേശിനിയായ ഇയാൾ  മലാശയത്തില്‍ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 1167 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Signature-ad

സ്വര്‍ണം നാലു ക്യാപ്സ്യൂളുകളായാണ് ഇയാൾ ഒളിപ്പിച്ചു വച്ചത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം നടപടികള്‍ സ്വീകരിക്കുമെന്നു അധികൃതര്‍ പറഞ്ഞു. കാരിയറാകാൻ കള്ളക്കടത്തുസംഘം ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നും മുനീര്‍ബാബു കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

Back to top button
error: