KeralaNEWS

മൂന്നര വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്നും അരഞ്ഞാണം പുറത്തെടുത്തു

പാലാ: മൂന്നര വയസുള്ള കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയ അരഞ്ഞാണം പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പുറത്തെടുത്തു.

പള്ളിക്കത്തോട് സ്വദേശികളായ ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് വെള്ളി അരഞ്ഞാണം വിഴുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി വീടിനുള്ളില്‍ കളിക്കുന്നതിനിടെ അരയില്‍നിന്ന് ഊരിപ്പോയ അരഞ്ഞാണം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. തുടര്‍ന്നു കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചു.

ഇതിനിടെ വീട്ടുകാര്‍ നോക്കിയപ്പോള്‍ അരഞ്ഞാണം നഷ്ടപ്പെട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയും ഡോ. വിപിന്‍ ലാലിന്‍റെ നേതൃത്വത്തില്‍ എക്‌സ്‌റേ എടുത്തു നടത്തിയ പരിശോധനയില്‍ അരഞ്ഞാണം വയറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തു.

Signature-ad

ഉടന്‍തന്നെ ഗാസ്‌ട്രോഎന്‍ററോളജിസ്റ്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, അനസ്‌തെറ്റിസ്റ്റുകളായ ഡോ. ലിബി ജി. പാപ്പച്ചന്‍, ഡോ. സേവ്യര്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞിനെ എന്‍ഡോസ്‌കോപ്പിക്കു വിധേയയാക്കി.

തുടര്‍ന്നു സുരക്ഷിതമായി വയറ്റില്‍നിന്ന് അരഞ്ഞാണം പുറത്തെടുത്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Back to top button
error: