KeralaNEWS

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗം ; ഒത്താശ ചെയ്ത യുവതി അറസ്റ്റിൽ

കോഴിക്കോട്:സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഇരയുടെ സുഹൃത്തായ യുവതി അറസ്റ്റില്‍.കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീന(29)യെയാണ് കോഴിക്കോട് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയാണ് പീഡനത്തിനിരയായെന്നു കാണിച്ച്‌ പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാനെന്നു പറഞ്ഞ കോഴിക്കോട് കാരപ്പറമ്ബിലുള്ള ഫ്ലാറ്റിലെത്തിച്ച് പീഢിപ്പിച്ചെന്നാണ് പരാതി.

പരാതിക്കാരിയുമായി സൗഹൃദത്തിലായ ശേഷം അഫ്‌സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ലാറ്റിലെത്തിച്ച്‌ കൂട്ടബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി.അഫ്‌സീനയും ഷമീറും തന്നെയാണ് പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സീന പിടിയിലായത്.

Signature-ad

അന്വേഷണത്തില്‍ മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ നേരത്തേ കുടകിലെ ഒരു റിസോര്‍ട്ടില്‍നിന്ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം നല്‍കിയ അഫ്‌സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമ്മലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: