ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു.ആലപ്പുഴ റെയിൽവേ സ്റ്റേഷന് വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് തകര്‍ന്നത്.
ഇന്നലെ രാത്രിയാണ് സംഭവം.യശോദയും മകന് സന്തോഷും കുടുംബവും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു.
വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വീട് പൂര്‍ണമായും തകര്‍ന്നു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യശോദയുടെ മകന് സന്തോഷിന്റെ ബൈക്കും തകര്‍ന്നിട്ടുണ്ട്.