FeatureNEWS

പായസമുൾപ്പടെ വിഭവസമൃദ്ധമായ സദ്യ ഉണ്ടവർ ഇന്ന് രണ്ട് കാന്താരി കഴിക്കുന്നതിൽ തെറ്റില്ല ; കാന്താരിയുടെ ഗുണങ്ങൾ

ലിപ്പത്തിൽ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന കാന്താരി മുളകിനെ പക്ഷേ നാം അവഗണിക്കുകയാണ് പതിവ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനെഗര്‍ അഥവാ വിനാഗിരിയില്‍ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് അല്‍പദിവസം ഇതില്‍ ഇട്ടു വച്ച് ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്.കാന്താരി മുളകും നെല്ലിക്കയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്.
കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അയേണ്‍ സമ്പുഷ്ടമാണ് കാന്താരി. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു. ഇതും ഹൃദയത്തെയും തലച്ചോറിനേയും സഹായിക്കുന്നു.
ദഹനപ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് കാന്താരി. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. കുടല്‍ ആരോഗ്യത്തിന് മികച്ചതുമാണ്. നല്ല ശോധനയ്ക്കുളള വഴിയാണിത്. വിശപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന ഗുണമുള്ള ഇത് ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ചും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു ചെയ്യുന്നത്. ദഹനക്കേട് മാറാനും കാന്താരി നല്ലൊരു മരുന്നാണ്.
വൈറ്റമിന്‍ സി അടങ്ങിയ കാന്താരി മുളകിന് രോഗപ്രതിരോധ ശേഷിയും കൂടുതലാണ്. ഇത് ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കുന്നു. പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ബിപി നിയന്ത്രണത്തിന് സഹായിക്കുന്നു. അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും. ഇതിന്റെ ഇലയും രോഗശമന ഗുണങ്ങള്‍ ഉള്ള ഒന്നാണ്. ബാക്ടീരിയ, ഫംഗസ് രോഗബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

Back to top button
error: