KeralaNEWS

വീട്ടിലെ കുളിമുറിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൊച്ചി: പിറവത്ത് വയോധികയുടെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.സൗത്ത് പെങ്ങുംമലയ്ക്കടുത്ത് വളളിനായില്‍ അമ്മിണി (68) ആണ് മരിച്ചത്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.പ്രമേഹമടക്കമുള്ള അസുഖങ്ങള്‍ ബാധിച്ച്‌ വളരെ അവശനിലയിലായിരുന്നു ഇവര്‍. സുഖമില്ലാതെ കിടക്കുന്ന ഭര്‍ത്താവ് ചാക്കോ അടുത്ത മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ട് ചാക്കോ മകൻ സഞ്ജുവിനെ വിളിച്ച്‌ വരുത്തുകയായിരുന്നു.

Signature-ad

മകൻ വന്ന് നോക്കിയപ്പോഴാണ് കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മാതാവിനെ കണ്ടത്. സഞ്ജുവിന്‍റെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടിക്കൂടിയത്. മൃതദേഹം പരിശോധനകള്‍ക്കായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി, മറ്റുമക്കള്‍: സിബി, ഗരീഷ. മരുമക്കള്‍: ലിറ്റി, സിജു.

Back to top button
error: