KeralaNEWS

മുണ്ടക്കയം കംഫർട്ട് സ്റ്റേഷനുള്ളിൽ  യുവാവിന്റെ ആത്മഹത്യാ ശ്രമം

മുണ്ടക്കയം: മുണ്ടക്കയം കംഫർട്ട് സ്റ്റേഷനുള്ളിൽ
യുവാവിന്റെ ആത്മഹത്യാശ്രമം. ശനിയാഴ്ച
വൈകുന്നേരം മൂന്നുമണിയോടുകൂടിയായിരുന്നു മടുക്ക
പാറമട സ്വദേശിയായ യുവാവ് ശുചിമുറിക്കുള്ളിൽ
ബക്കറ്റ് കമഴ്ത്തിവെച്ച് കയറി ജനലിൽ കയർകെട്ടി
തൂങ്ങിയത്.
ഇവിടുത്തെ ജീവനക്കാരുടെ
അവസരോചിതമായ ഇടപെടലാണ് ഇയാളെ
രക്ഷപ്പെടുത്തിയത് മുറിക്കുള്ളിൽ നിന്നും ശബ്ദം കേട്ട്
ഇവർ കതക് ചവിട്ടി പൊളിച്ചു കയറിയാണ് യുവാവിനെ
രക്ഷപ്പെടുത്തിയത്.
രാവിലെ ഇയാൾ ടൗണിൽ വെച്ച്
വീണു പരിക്ക് പറ്റിയിരുന്നു ഈ മുറിവുകളുമായാണ്
ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ജീവനക്കാർ അറിയിച്ചതനുസരിച്ച്  മുണ്ടക്കയം
പോലീസെത്തി ഇയാളെ കാഞ്ഞിരപ്പള്ളി
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: