IndiaNEWS

ഇത് ആരുടെ ഇന്ത്യ ???

ഓരോ ശിശു രോദനത്തിലും
കേൾപ്പൂ ഞാൻ ഒരു കോടി
ഈശ്വര വിലാപം”
വി മധുസൂദനൻ നായരുടെ വരികളാണ്….
ഉത്തര്‍പ്രദേശില്‍,
വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും വ്യാപാരികള്‍ പശുവിന് കൊടുക്കുന്ന പരിഗണന പോലും മനുഷ്യര്‍ക്കില്ല…..
ഇത് ആരുടെ ഇന്ത്യ ???

എഴുവയസുള്ള ഒരു ഒരു കുഞ്ഞിനെ ക്‌ളാസ് മുറിയില്‍ എഴുന്നേല്പിച്ഛ് നിര്‍ത്തുക.എന്നിട്ട് ഓരോരുത്തരായി വന്ന് ശക്തമായി അവന്റെ കുഞ്ഞുമുഖത്ത് അടിക്കാൻ പറയുക. കൂട്ടുകാരനെ അടിക്കുമ്ബോള്‍ മനസുനൊന്ത പാവം കുഞ്ഞുങ്ങളെ ശകാരിച്ചു ഭയപ്പെടുത്തുക.

സകല അന്തസും തകര്‍ന്ന്, ജീവിതം തന്നെ തീര്‍ന്നുപോയ ശൂന്യതയില്‍ അവൻ നീറിനില്‍ക്കുന്നത് കണ്ട് അനന്ദിക്കുക

Signature-ad

അവനൊരു കുറ്റവും ചെയ്തിരുന്നില്ല. പക്ഷെ മുസ്‌ലിമായിരുന്നു.

ഞാനെല്ലാ മുസ്‌ലിം കുട്ടികളെയും ശിക്ഷിക്കാറുണ്ട് എന്ന് അഭിമാനത്തോടെ പറയുന്ന ഉത്തര്‍പ്രദേശിലെ ആ അധ്യാപിക

കുഞ്ഞുങ്ങളെ പോലും വെറുക്കാനും തീര്‍ക്കാനും പഠിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തെയാണ് ദേശസ്നേഹത്തിന്റെ പുതപ്പിട്ട് സ്നേഹിക്കുന്നത്. !!

Back to top button
error: