കോട്ടയം:പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാരുണ്യത്തിലാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നതെന്നും അഴിമതി മറച്ചുവെക്കാന്‍ സി പി എം-ബി ജെ പി കൂട്ടുകച്ചവടമാണ് കേരളത്തിൽ നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, യു ഡി എഫ് കാണിച്ച വികസനത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.