IndiaNEWS

ഹൈദരാബാദില്‍ ഹോട്ടല്‍ മാനേജരെ വെടിവച്ചുകൊന്ന മലയാളി അറസ്റ്റിൽ

ഹൈദരാബാദിൽ ഹോട്ടല്‍ മാനേജരെ വെടിവച്ചുകൊന്ന മലയാളിയായ മുന്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് മങ്കര സ്വദേശി രതീഷ് നായര്‍ (42) ആണ് അറസ്റ്റിലായത്.
ബംഗാള്‍ സ്വദേശിയും ഹൈദരാബാദ് മിയാപുര്‍ സന്ദര്‍ശിനി എലൈറ്റ് ഹോട്ടലിലെ ജനറല്‍ മാനേജരുമായ ദേബേന്ദര്‍ ഗയന്‍ (35) ആണു കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ധരാത്രിയാണു സംഭവം.

ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ദേബേന്ദറിനെ ബൈക്കിലെത്തിയ രതീഷ് നാടന്‍ തോക്ക് ഉപയോഗിച്ചു 5 തവണ വെടിവയ്ക്കുകയായിരുന്നുവെന്നു മധാപുര്‍ ഡപ്യൂട്ടി കമ്മിഷണര്‍ ജി.സന്ദീപ് അറിയിച്ചു.

സംഭവത്തിന് ശേഷം രതീഷ് ബൈക്കില്‍ കടന്നുകളഞ്ഞെങ്കിലും ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി മിയാപുരിലെ സന്ദര്‍ശിനി എലൈറ്റ് ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്ന രതീഷിനെ സാമ്ബത്തിക ക്രമക്കേടിന്റെ പേരില്‍ ദേബേന്ദര്‍ പുറത്താക്കിയതായും ഇതിന്റെ വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു.

Back to top button
error: