പത്തനംതിട്ട: സംസ്ഥാനത്തെ ദേശസാല്‍ക്കൃത, സഹകരണ ബാങ്കുകള്‍ക്ക് നാളെ മുതല്‍ തുടര്‍ച്ചയായ അവധി.നാലാമത്തെ ശനി, ഞായര്‍, ഉത്രാടം, തിരുവോണം, ചതയദിനം എന്നിങ്ങനെയായി 30-ാം തീയതി ഒഴിച്ചാൽ അഞ്ചു ദിവസങ്ങളിലാണ് അവധി.
ഇന്നു വൈകുന്നേരം അടയ്ക്കുന്ന ബാങ്കുകള്‍ ഇനി 30ന് തുറക്കും. എന്നാല്‍ അടുത്ത ദിവസം ചതയ ദിനമായതിനാല്‍ പ്രവര്‍ത്തിക്കില്ല. സെപ്റ്റംബര്‍ 1,2 തീയതികളില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. 3 ഞായര്‍ അവധി. നേരിട്ടുള്ള ഇടപാടുകള്‍ ഇന്നു തന്നെ നടത്തിയില്ലെങ്കില്‍ ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാകും.