ലക്നൗ:വീട്ടില്‍ ക്രിസ്ത്യൻ പ്രാര്‍ത്ഥനായോഗം നടത്തിയ അഞ്ചുപേരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.കുശിനഗറിലാണ് സംഭവം.ഇവർക്കെതിരെ മതപരിവര്‍ത്തനത്തിനാണ് കേസെടുത്തിട്ടുള്ളത്.
ചന്ദ്രശേഖര്‍ ആസാദ് നഗറിലെ തന്റെ വീട്ടില്‍ രാമചന്ദ്ര സാഹ്നി എന്നൊരാൾ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചിരുന്നു. ഇത് പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണെന്നാരോപിച്ചാണ് കേസ്.രാമചന്ദ്ര സാഹ്നി, കിമ്മു, സിക്കന്ദര്‍ കുമാര്‍, ഹരേന്ദ്ര പ്രസാദ്, ഗുഡ്ഡി എന്നിവരാണ് പിടിയിലായത്.
ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ 91 പേരെയാണ് മതപരിവര്‍ത്തന നിരോധന നിയമം ചുമത്തി അറസ്റ്റ് ചെയ്തത്.