കോട്ടയം: മുഖ്യമന്ത്രിയല്ല,ആരു വന്നാലും പുതുപ്പള്ളിയിൽ ചലനമുണ്ടാകില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മണ്ഡലത്തിൽ എത്തുമെന്നിരിക്കെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ, പുതുപ്പള്ളിക്കാരിൽ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല.ഇവിടെ വികസനം കൊണ്ട് വന്നതാരെന്നു പുതുപ്പള്ളിക്കാര്‍ക്ക് നന്നായി അറിയാം – ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയര്‍ക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളില്‍ മന്ത്രിമാര്‍ അടക്കം പ്രമുഖ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.