ആലുവ: സിനിമാ സംവിധായകൻ കിരണ്‍ ജി നാഥ് പൊള്ളലേറ്റു മരിച്ചു. ആലുവ യുസി കോളേജിനുസമീപം ഇല്ലിക്കുളത്തെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.48 വയസ്സായിരുന്നു.
പറവൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരിയായ ഭാര്യ ജയലക്ഷ്മി ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കിരണിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്.
കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ഭരണസമിതി അംഗങ്ങളായ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നു കാണിച്ച് കിരണിന്റെ ഭാര്യ ജയലക്ഷ്മി 2022 മെയ് അഞ്ചിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കിരണും കുടുംബവും ഭീഷണിയും സമ്മര്‍ദവും നേരിട്ടിരുന്നതായി സൂചനയുണ്ട്.
‘കലാമണ്ഡലം ഹൈദരാലി’ സിനിമയുടെ സംവിധായകനാണ് കിരണ്‍ ജി നാഥ്.ആലപ്പുഴ കരുവാറ്റ സ്വദേശിയാണ്.ആര്യാദേവിയാണ് ഏക മകള്‍.ആലുവ ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.