ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മക്കൾ അറസ്റ്റിൽ.മുംബൈയിലാണ് സംഭവം.
19 ഉം 21 ഉം വയസ് പ്രായമുള്ള സഹോദരങ്ങളാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് അശ്ലീല വീഡിയോകളാക്കി മാറ്റുകയായിരുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ പെണ്‍കുട്ടികള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.പോക്സോ, അതിക്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തെതന്ന് പൊലീസ് പറയുന്നു.