IndiaNEWS

ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണം; പൊതുതാത്പര്യ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി:ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി.നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ.അഭിജിത് മിശ്ര നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

മൂന്നാംകക്ഷി ആപ്പ് സേവനദാതാക്കള്‍മാത്രമായ ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാൻ പേമെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രസ്തുത നിയമപ്രകാരം ഗൂഗിള്‍ പേ സിസ്റ്റം പ്രൊവൈഡറല്ലെന്നും കോടതി പറഞ്ഞു.

Back to top button
error: