ചെങ്ങന്നൂർ:തിരുച്ചിറപ്പള്ളിയി ലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.ബുധനൂര്‍,പെരിങ്ങിലിപ്പുറം കാട്ടിളയില്‍ വീട്ടില്‍ ശങ്കരൻ കുട്ടി – സുധ ദമ്ബതികളുടെ മകൻ അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരണപ്പെട്ടത്.
തിരുച്ചിറപ്പള്ളിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു വാഹനാപകടമുണ്ടായത്.മദ്രാസില്‍ സ്വകാര്യ കമ്ബനിയില്‍ ഉദ്യോഗസ്ഥനായിരുന്ന അനുരാഗ് ഓണം പ്രമാണിച്ച് നാട്ടിലേക്ക് ഇരു ചക്രവാഹനത്തില്‍ വരുമ്പോൾ പിന്നില്‍ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു.
സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.