KeralaNEWS

സപ്ലൈകോയിൽ 1318 രൂപ വരുന്ന 13 ഇനങ്ങള്‍ക്ക്‌ 612 രൂപ മാത്രം !

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ തിരക്കേറുന്നു.1318 രൂപ വരുന്ന 13 ഇനങ്ങള്‍ക്ക്‌ 612 രൂപ മാത്രമാണ് ഇവിടെ.

ചെറുപയര്‍, ഉഴുന്നുപരിപ്പ്, കടല, വൻപയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റര്‍ വെളിച്ചെണ്ണ എന്നീ ഇനിങ്ങളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്. 19ന് ആരംഭിച്ച ഓണം ഫെയറില്‍ ഒരു ദിവസം 1000 ൽ കുറയാതെ ആളുകൾ എത്തുന്നുണ്ട്. നോണ്‍ സബ്സിഡി ഇനത്തിലുള്ള സാധനങ്ങള്‍ക്കും പൊതു വിപണിയേക്കാള്‍ അഞ്ചുമുതല്‍ 50 ശതമാനംവരെ ഇവിടെ വിലക്കുറവുമുണ്ട്.

കൂടാതെ വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്. രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോയ്ക്കു പുറമെ മില്‍മ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളും ഹോര്‍ട്ടികോര്‍പ്പിന്റെ കര്‍ഷകച്ചന്തയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Back to top button
error: