കൊച്ചി:ആലുവയില്‍ വാഹനമിടിച്ചു രണ്ടു സ്ത്രീകള്‍ മരിച്ചു.ആലുവ അത്താണി കാംകോയ്ക്കു മുന്നില്‍ രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്.
കാംകോയിലെ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണു മരിച്ചത്. ഇവര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കാം കോയിലെ കാൻ്റീൻ ജീവനക്കാരാണ് മരിച്ച സ്ത്രീകൾ. കാം കോയിലേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ തെറിച്ചുവീണു. വാഹനത്തിനടിയില്‍ പെട്ട ഒരാളെ പിക്കപ്പ് വാൻ അൻപത് മീറ്ററോളം വലിച്ചുകൊണ്ടുപോയി.
വാഹനത്തിന്റെ ഡ്രൈവര്‍ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ച രണ്ടുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.