കനത്ത ചൂടിൽ ഗതാഗതം നിയന്ത്രിക്കേണ്ടി വരുന്ന ട്രാഫിക് പോലീസിന് രക്ഷയായി എസി ഹെൽമറ്റ്.ഗുജറാത്ത് പോലീസാണ് സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത് .
ബാറ്ററിയില്‍ നിന്നാണ് ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നത്. ഓരോ എട്ട് മണിക്കൂറിലും ചാര്‍ജ്ജ് ചെയ്യേണ്ടതുണ്ട്.പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇത് സാധാരണ ഹെല്‍മെറ്റിനെയും പോലെ തലയെ സംരക്ഷിക്കാനും സഹായിക്കുന്നു. സാധാരണ ട്രാഫിക് പോലീസ് ഹെല്‍മെറ്റിനേക്കാള്‍ 500 ഗ്രാം ഭാരം അധികമുണ്ടെന്നു മാത്രം.
അന്തരീക്ഷ വായു വലിച്ചെടുക്കുകയും അത് മുഖത്തേക്ക് തിരിച്ചുവിടുകയും താപനിലയും പൊടിയും കുറയ്ക്കുകയും ചെയ്യുന്ന തരത്തിലാണ് ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നോയിഡ ആസ്ഥാനമായുള്ള കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമ്മാണം.
എട്ട് മണിക്കൂറുകളോളം പൊരിവെയിലത്ത് പൊടിയും പുകയും ശ്വസിച്ചുകൊണ്ടുള്ള ട്രാഫിക് ഡ്യൂട്ടി ഇനി ഒരു പോലീസുകാരന്റെയും തലയ്ക്ക് ‘ചൂട്’ പിടിപ്പിക്കില്ല എന്നാണ് കമ്പനിയുടെ അവകാശവാദം.