IndiaNEWS

കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്കും എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്കും പുതിയ ട്രെയിൻ സര്‍വീസുകൾ

കൊല്ലം: തിരുപ്പതി ദര്‍ശനം നടത്താൻ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഇതാ റയിൽവെയുടെ ഓണസമ്മാനം.കൊല്ലം – തിരുപ്പതി റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് റയിൽവെ.ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ്.

കൊല്ലത്ത് നിന്നും കോട്ടയം, എറണാകുളം, പാലക്കാട്, കോയമ്ബത്തൂര്‍ റൂട്ടിലൂടെയാണ് ട്രെയിൻ തിരുപ്പതിയില്‍ എത്തിച്ചേരുക.കൊല്ലത്ത് നിന്നും  ബുധൻ, ശനി ദിവസങ്ങളില്‍ രാവിലെ 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 3.20-ന് തിരുപ്പതിയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരുപ്പതിയില്‍ നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.40-ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്ത് എത്തിച്ചേരും.ശബരിമല തീര്‍ഥാടകരുടെയും തിരുപ്പതി തീര്‍ഥാടകരുടെയും സൗകര്യം കണക്കിലെടുത്താണ് റെയില്‍വേ പുതിയ സർവീസ് ആരംഭിക്കുന്നത്.

Signature-ad

അതേസമയം എറണാകുളത്ത് നിന്ന് കൊല്ലം വഴി വേളാങ്കണ്ണിയിലേക്കും ആഴ്ചയിൽ രണ്ടു വീതം പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 എറണാകുളത്തുനിന്ന് പുറപ്പെടുകയും പിറ്റേന്ന് രാവിലെ 5.50 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുകയും ചെയ്യും.ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തിച്ചേരും.

എറണാകുളത്ത് നിന്ന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ വഴിയാണ് സർവീസ്.വേളാങ്കണ്ണി തീർത്ഥാടകർക്കും ശബരിമല തീർത്ഥാടകർക്കും ഇത് ഒരുപോലെ പ്രയോജനപ്പെടും.

Back to top button
error: