കൊല്ലം: ഓയൂര്‍, ചുങ്കത്തറയില്‍ കാർ തല കീഴായി മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി സീഷാനും (19) കോഴിക്കോട് ഓർക്കാട്ടേരി പെട്രോള്‍ പമ്പിനടുത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ച് എടച്ചേരി തലായി ജിയാദു (29)മാണ് മരിച്ചത്. കൊല്ലം എസ്.എന്‍ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഓയൂര്‍ ചുങ്കത്ത് ഹൗസില്‍ ഷജീബ് ഖാന്-ഷബാന ദമ്പതികളുടെ മകനുമാണ് സീഷാന്‍. ഇന്നലെ ഒന്നരയോടെയാണ് അപകടം നടന്നത്. പ്രവാസി മലയാളിയായ ഷജീബ് തന്റെ ഓയൂര്‍ ജംഗ്ഷനിലുള്ള കടയില്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ ജോലിയുമായി ബന്ധപ്പെട്ട് രാത്രിയില്‍ കടയിലായിരുന്നു. ഷജീബിനെ തിരക്കി കാറില്‍ കടയിലെത്തിയ സീഷാന്‍ ഷജീബിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. സീഷാന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് സീഷാനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൂയപ്പള്ളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. സഹോദരി: സെഹ.
കോഴിക്കോട് ഓര്‍ക്കാട്ടേരിയിൽ നിന്ന്
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ജിയാദ് എടച്ചേരിക്ക്കാറില് വരുമ്പോള്‍ അമിതവേഗത്തില്‍ എതിരെ വന്ന പിക്കപ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ജിയാദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സിയാദിന്റെ മൃതദേഹം ഖബറടക്കി.
പിതാവ്: മൊയ്തു. മാതാവ്: ശാഹിദ. ഭാര്യ: സഫ്ന കുറ്റ്യാടി. മകള്‍: ആഇശ. സഹോദരങ്ങള്‍: റംശാദ്, സജാദ്, ആദില്‍.